ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യാൻ ഒരാൾക്ക് വിഭവം ഒരുക്കി നൽകിയാൽ അവൻ തീർച്ചയായും യുദ്ധം ചെയ്തിരിക്കുന്നു. ആരെങ്കിലും ഒരു പടയാളിയുടെ കുടുംബത്തിൻ്റെ കാര്യം നോക്കാൻ നല്ല രൂപത്തിൽ അവന് പകരമായി നിന്നാൽ അവനും യുദ്ധം ചെയ്തിരിക്കുന്നു
Choose an available translation of this Hadeeth
Hadeeth text
സൈദു ബ്നു ഖാലിദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യാൻ ഒരാൾക്ക് വിഭവം ഒരുക്കി നൽകിയാൽ അവൻ തീർച്ചയായും യുദ്ധം ചെയ്തിരിക്കുന്നു. ആരെങ്കിലും ഒരു പടയാളിയുടെ കുടുംബത്തിൻ്റെ കാര്യം നോക്കാൻ നല്ല രൂപത്തിൽ അവന് പകരമായി നിന്നാൽ അവനും യുദ്ധം ചെയ്തിരിക്കുന്നു."
Explanation
ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്ന ഒരു പോരാളിയൂടെ കാര്യങ്ങൾ ഏറ്റെടുക്കുകയും, അയാളുടെ അസാന്നിദ്ധ്യത്തിൽ കുടുംബത്തിൻ്റെ കാര്യങ്ങൾ ശ്രദ്ധിക്കുകയും ചെയ്താൽ അവന് യുദ്ധം ചെയ്യുന്ന ആ പോരാളിയുടെ അതേ സ്ഥാനമുണ്ട്.
Benefits
ഇബ്നു ഹജർ (റഹി) പറയുന്നു: "മുസ്‌ലിംകളുടെ പൊതുനന്മക്കായി പ്രവർത്തിക്കുന്നവരോടും അവർക്ക് വേണ്ടപ്പെട്ട കാര്യങ്ങൾ നിറവേറ്റുന്നവരോടും നന്മ ചെയ്യാനുള്ള പ്രേരണയും പ്രോത്സാഹനവും ഈ ഹദീഥിലുണ്ട്."
ഇസ്‌ലാമിലെ പൊതുതത്വം ഈ ഹദീഥിലുണ്ട്. ഏതൊരാൾ മറ്റൊരാൾക്ക് അല്ലാഹുവിനെ അനുസരിക്കുന്ന മാർഗത്തിൽ സഹായം ചെയ്താലും അവന് സമാനമായ പ്രതിഫലം നൽകപ്പെടുന്നതാണ്. സഹായം സ്വീകരിച്ച വ്യക്തിയുടെ പ്രതിഫലത്തിൽ യാതൊരു കുറവും അതു കൊണ്ട് ഉണ്ടാവുകയില്ല.
Attribution
Categories
Share hadeeth
Sharing options · 0 Total shares

