എഴുപത് വർഷങ്ങൾക്ക് മുൻപ് നരകത്തിലേക്ക് എറിയപ്പെട്ട ഒരു കല്ലാണത്. അതിൻ്റെ അടിത്തട്ടിലേക്ക് (ഇപ്പോൾ) എത്തുന്നത് വരെ അത് നരകത്തിലേക്ക് പതിച്ചു കൊണ്ടേയിരിക്കുകയായിരുന്നു
Choose an available translation of this Hadeeth
Hadeeth text
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞങ്ങൾ നബി -ﷺ- യോടൊപ്പമുണ്ടായിരുന്ന ഒരു സന്ദർഭത്തിൽ ഒരു വസ്തു വന്നുവീഴുന്ന ശബ്ദം കേൾക്കുകയുണ്ടായി. അപ്പോൾ നബി -ﷺ- ചോദിച്ചു: "എന്താണ് അത് എന്ന് നിങ്ങൾക്കറിയുമോ?!" ഞങ്ങൾ പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ റസൂലിനുമാണ് ഏറ്റവും അറിയുക."
നബി -ﷺ- പറഞ്ഞു: "എഴുപത് വർഷങ്ങൾക്ക് മുൻപ് നരകത്തിലേക്ക് എറിയപ്പെട്ട ഒരു കല്ലാണത്. അതിൻ്റെ അടിത്തട്ടിലേക്ക് (ഇപ്പോൾ) എത്തുന്നത് വരെ അത് നരകത്തിലേക്ക് പതിച്ചു കൊണ്ടേയിരിക്കുകയായിരുന്നു."
Explanation
അപ്പോൾ നബി -ﷺ- അവർക്ക് പറഞ്ഞു കൊടുത്തു: "നിങ്ങൾ കേട്ട ഈ ശബ്ദം നരകത്തിൻ്റെ വായ്ത്തലയിൽ നിന്ന് എഴുപത് വർഷങ്ങൾക്ക് മുൻപ് എറിയപ്പെട്ട ഒരു കല്ല് അതിൻ്റെ അടിത്തട്ടിലേക്ക് പതിച്ച ശബ്ദമാണ്. ഇത്രയും കാലം അത് താഴേക്ക് പതിച്ചു കൊണ്ടിരിക്കുകയായിരുന്നു."
Benefits
ഒരാൾക്ക് അറിവില്ലാത്ത കാര്യം അല്ലാഹുവിന് അറിയാം എന്ന് ചേർത്തിപ്പറയൽ നല്ല രീതിയാണ്.
ഒരു കാര്യം വിശദീകരിച്ചു കൊടുക്കുന്നതിന് മുൻപ് കേൾവിക്കാരുടെ താൽപ്പര്യവും ശ്രദ്ധയും അദ്ധ്യാപകൻ പിടിച്ചെടുക്കണം. നന്നായി കാര്യങ്ങൾ ഗ്രഹിക്കാൻ ഇത് സഹായകമാണ്.
Attribution
Categories
Share hadeeth
Sharing options · 0 Total shares

