HadeethEnc · 1.34.0
വിവാഹിതയല്ലാത്ത ഒരു അടിമസ്ത്രീ വ്യഭിചരിച്ചാൽ എന്തുചെയ്യണമെന്ന് നബി (ﷺ) ചോദിക്കപ്പെട്ടു.
Available translations
Choose an available translation of this Hadeeth
01
Hadeeth text
അബൂ ഹുറൈറയും സൈദു ബ്നു ഖാലിദ് അൽ ജുഹനിയും (رضي الله عنهما) പറയുന്നു: വിവാഹിതയല്ലാത്ത ഒരു അടിമസ്ത്രീ വ്യഭിചരിച്ചാൽ എന്തുചെയ്യണമെന്ന് നബി (ﷺ) ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: "വ്യഭിചരിച്ചെങ്കിൽ അവളെ അടിക്കുക.വീണ്ടും വ്യഭിചരിച്ചെങ്കിൽ അവളെ വീണ്ടും അടിക്കുക. പിന്നെയും വ്യഭിചരിച്ചെങ്കിൽ അവളെ പിന്നെയും അടിക്കുക. പിന്നെ ഒരു കയറിന് പകരമായിട്ടാണെങ്കിലും അവളെ വിറ്റുകളഞ്ഞേക്കുക.
ഇബ്നു ശിഹാബ് പറയുന്നു: "മൂന്നാമത്തേതിന് ശേഷമാണോ അതല്ല നാലാമത്തേതിന് ശേഷമാണോ വിൽക്കാൻ പറഞ്ഞതെന്ന് എനിക്കറിയില്ല."
Attribution
[ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]
Categories
Share
Share hadeeth
Sharing options · 0 Total shares

