ഹേ അബ്ബാസ്! അല്ലാഹുവിൻ്റെ ദൂതരുടെ പിതൃസഹോദരനായവരേ! ഇഹലോകത്തിലും പരലോകത്തിലും ആഫിയത്ത് (സൗഖ്യം) ലഭിക്കാൻ താങ്കൾ അല്ലാഹുവിനോട് ചോദിക്കുക
Choose an available translation of this Hadeeth
Hadeeth text
അബ്ബാസ് ബ്നു അബ്ദിൽ മുത്ത്വലിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനോട് പ്രാർത്ഥിക്കേണ്ട ഒരു കാര്യം എനിക്ക് പഠിപ്പിച്ചു തന്നാലും." നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനോട് താങ്കൾ ആഫിയത്ത് (സൗഖ്യം) ചോദിക്കുക." അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ നബി -ﷺ- യുടെ അടുത്ത് ചെന്നു കൊണ്ട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനോട് ചോദിക്കേണ്ട ഒരു കാര്യം എനിക്ക് പഠിപ്പിച്ചു തന്നാലും." അപ്പോൾ നബി -ﷺ- എന്നോട് പറഞ്ഞു: "ഹേ അബ്ബാസ്! അല്ലാഹുവിൻ്റെ ദൂതരുടെ പിതൃസഹോദരനായവരേ! ഇഹലോകത്തിലും പരലോകത്തിലും ആഫിയത്ത് (സൗഖ്യം) ലഭിക്കാൻ താങ്കൾ അല്ലാഹുവിനോട് ചോദിക്കുക."
Explanation
അബ്ബാസ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: കുറച്ചു ദിവസങ്ങൾക്ക് ശേഷം വീണ്ടും എന്തെങ്കിലുമൊരു പ്രാർത്ഥന പഠിപ്പിച്ചു തരാൻ ആവശ്യപ്പെട്ടു കൊണ്ട് നബി -ﷺ- യുടെ അടുത്തേക്ക് ഞാൻ ചെന്നു. അപ്പോൾ അബ്ബാസ് -رَضِيَ اللَّهُ عَنْهُ- വിനോടുള്ള സ്നേഹം പ്രകടിപ്പിച്ചു കൊണ്ട് 'ഹേ അബ്ബാസ്! അല്ലാഹുവിൻ്റെ ദൂതരുടെ പിതൃസഹോദരനായവരേ!' എന്ന് വിളിച്ചു കൊണ്ട് നബി -ﷺ- പറഞ്ഞു: ഇഹലോകത്തും പരലോകത്തും എല്ലാ പ്രയാസത്തിൽ നിന്നും രക്ഷിക്കാനും എല്ലാ നന്മകളും ലഭിക്കാനും വേണ്ടി അല്ലാഹുവിനോട് താങ്കൾ സൗഖ്യം (ആഫിയത്ത്) ചോദിക്കുക."
Benefits
ആഫിയത്തിൻ്റെ ശ്രേഷ്ഠത. ഇഹലോകത്തെയും പരലോകത്തെയും എല്ലാ നന്മകളും ഒരുമിപ്പിക്കുന്ന കാര്യമാണത്.
തങ്ങളുടെ വിജ്ഞാനവും നന്മകളും വർദ്ധിപ്പിക്കുന്നതിൽ സ്വഹാബികൾക്കുണ്ടായിരുന്ന ശ്രദ്ധയും പരിശ്രമവും.
Attribution
Categories
Share hadeeth
Sharing options · 0 Total shares

