ഞാൻ നബി -ﷺ- യോടൊപ്പം നിസ്കരിച്ചു. അവിടുന്ന് തൻ്റെ വലതു ഭാഗത്തേക്ക് സലാം ചൊല്ലിക്കൊണ്ട് പറയും; «السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ وَبَرَكَاتُهُ» (നിങ്ങൾക്ക് മേൽ അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവും അനുഗ്രഹവും ഉണ്ടാകട്ടെ.) ഇടതു ഭാഗത്തേക്ക് ഇപ്രകാരവും പറയും: «السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ» (നിങ്ങൾക്ക് അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവുമുണ്ടാകട്ടെ.)
Choose an available translation of this Hadeeth
Hadeeth text
വാഇൽ ബ്നു ഹുജ്ർ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ നബി -ﷺ- യോടൊപ്പം നിസ്കരിച്ചു. അവിടുന്ന് തൻ്റെ വലതു ഭാഗത്തേക്ക് സലാം ചൊല്ലിക്കൊണ്ട് പറയും; «السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ وَبَرَكَاتُهُ» (നിങ്ങൾക്ക് മേൽ അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവും അനുഗ്രഹവും ഉണ്ടാകട്ടെ.) ഇടതു ഭാഗത്തേക്ക് ഇപ്രകാരവും പറയും: «السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ» (നിങ്ങൾക്ക് അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവുമുണ്ടാകട്ടെ.)
Explanation
Benefits
ചില സന്ദർഭങ്ങളിൽ നിസ്കാരത്തിൽ സലാം വീട്ടുമ്പോൾ അവസാനത്തിൽ 'ബറകാത്തുഹു' എന്നു പറയൽ പുണ്യകരമാണ്. നബി -ﷺ- ഈ രീതി സ്ഥിരമായി ചെയ്യാറില്ലായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
നിസ്കാരത്തിൽ സലാമിൻ്റെ വാക്കുകൾ ഉച്ചരിക്കുക എന്നത് നിർബന്ധമാണ്. എന്നാൽ ഇവ ചൊല്ലുമ്പോൾ വലതുഭാഗത്തേക്കും ഇടതുഭാഗത്തേക്കും മുഖം തിരിക്കുക എന്നത് സുന്നത്തായ കാര്യമാണ്.
മുഖം തിരിക്കുന്ന വേളയിലാണ് സലാമിൻ്റെ വാക്കുകൾ ഉച്ചരിക്കേണ്ടത്. അതിന് മുൻപോ ശേഷമോ അല്ല.
Attribution
Categories
Share hadeeth
Sharing options · 0 Total shares

