നിങ്ങളിൽ ആരും മൂന്ന് കല്ലുകളിൽ കുറഞ്ഞത് കൊണ്ട് വിസർജനാനന്തരം ശുദ്ധീകരിക്കരുത്
Choose an available translation of this Hadeeth
Hadeeth text
സൽമാനുൽ ഫാരിസി -رَضِيَ اللَّهُ عَنْهُ- നിവേദനം: മുശ്‌രിക്കുകൾ ഞങ്ങളോട് പറഞ്ഞു: "നിങ്ങളുടെ കൂട്ടുകാരൻ നിങ്ങൾക്ക് (എല്ലാം) പഠിപ്പിച്ചു തരുന്നു; മലമൂത്ര വിസർജന മര്യാദകൾ വരെ അദ്ദേഹം നിങ്ങൾക്ക് പഠിപ്പിക്കുന്നുവല്ലോ?" അപ്പോൾ (സൽമാനുൽ ഫാരിസി) പറഞ്ഞു: "അതെ, തീർച്ചയായും! ഒരാൾ തൻ്റെ വലത് കൈകൊണ്ട് മലമൂത്ര വിസർജനാനന്തരം ശുദ്ധീകരിക്കുന്നതും, (മലമൂത്ര വിസർജന വേളയിൽ) ഖിബ്‌ലയെ അഭിമുഖീകരിക്കുന്നതും, (ശുദ്ധീകരണത്തിനായി) ചാണകം, എല്ലുകൾ എന്നിവ ഉപയോഗിക്കുന്നതും അവിടുന്ന് ഞങ്ങളോട് വിലക്കിയിട്ടുണ്ട്." അവിടുന്ന് പറഞ്ഞു: "നിങ്ങളിൽ ആരും മൂന്ന് കല്ലുകളിൽ കുറഞ്ഞത് കൊണ്ട് വിസർജനാനന്തരം ശുദ്ധീകരിക്കരുത്."
Explanation
Benefits
വിസർജ്ജനവുമായി ബന്ധപ്പെട്ടും ശുദ്ധീകരണവുമായി ബന്ധപ്പെട്ടുമുള്ള ചില മര്യാദകൾ ഈ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നു.
മലമൂത്ര വിസർജന വേളയിൽ ഖിബ്‌ലയെ അഭിമുഖീകരിക്കുന്നത് ഹറാമാണ്; കാരണം "നബി -ﷺ- ഞങ്ങളെ വിലക്കി" എന്നാണ് സൽമാൻ -رَضِيَ اللَّهُ عَنْهُ- ഹദീഥിൽ പറഞ്ഞത്. നബി -ﷺ- ഒരു കാര്യം വിലക്കിയാൽ അതിൻ്റെ അടിസ്ഥാനം ഹറാമാണ്.
വലത് കൈയ്യിനെ ആദരിക്കുന്നതിന്റെ ഭാഗമായി, വലത് കൈകൊണ്ട് മലമൂത്ര വിസർജ്ജനം ചെയ്യുന്നതോ ശുദ്ധീകരിക്കുന്നതോ നബി -ﷺ- വിലക്കിയിരിക്കുന്നു.
വലതു കരത്തിന് ഇടത് കരത്തേക്കാൾ ശ്രേഷ്ഠതയുണ്ട്. കാരണം, ഇടത് കൈ നജസുകൾ നീക്കം ചെയ്യാനും വൃത്തികേടുകൾ നീക്കം ചെയ്യാനും ഉപയോഗിക്കുന്നു. വലത് കൈ അതല്ലാത്ത കാര്യങ്ങൾക്കാണ് ഉപയോഗിക്കേണ്ടത്.
നജസ് കുറവാണെങ്കിലും കൂടുതലാണെങ്കിലും വെള്ളം കൊണ്ടോ കല്ലുകൾ കൊണ്ടോ അത് നീക്കം ചെയ്തിരിക്കണം എന്നത് നിർബന്ധമാണ്.
മൂന്ന് കല്ലുകളിൽ കുറഞ്ഞത് കൊണ്ട് ഇസ്തിജ്മാർ ചെയ്യുന്നത് വിലക്കിയിരിക്കുന്നു. കാരണം, സാധാരണഗതിയിൽ മൂന്ന് കല്ലുകളിൽ കുറഞ്ഞത് കൊണ്ട് നജസ് ശുദ്ധീകരിക്കുക സാധ്യമല്ല.
നജസിൽ നിന്ന് ശുദ്ധീകരിക്കാൻ കല്ല് തന്നെ വേണമെന്നില്ല; മറിച്ച് ആ ഉദ്ദേശ്യം നിറവേറ്റാൻ സഹായകമായ എന്ത് ഉപയോഗിച്ചാലും അത് മതിയാകുന്നതാണ്. എന്നാൽ നബി -ﷺ- കല്ലുകൾ പ്രത്യേകം എടുത്തുപറഞ്ഞത് സാധാരണയായി ജനങ്ങൾ അവയാണ് ഉപയോഗിക്കുക എന്നത് കൊണ്ട് മാത്രമാണ്; അല്ലാതെ അവ മാത്രമേ ഉപയോഗിക്കാവൂ എന്ന അർത്ഥത്തിലല്ല.
മലമൂത്ര വിസർജ്ജനം ശുദ്ധീകരിക്കുന്നത് ഒറ്റ സംഖ്യയിൽ നിർത്തുന്നത് നല്ലതാണ്. അതിനാൽ, നാല് കല്ലുകൾ കൊണ്ട് നജസിൽ നിന്ന് ശുദ്ധിയായാൽ പോലും, അഞ്ചാമതൊന്ന് കൂട്ടിച്ചേർക്കുന്നത് അഭികാമ്യമാണ്. കാരണം നബി -ﷺ- പറഞ്ഞിരിക്കുന്നു: "ആരെങ്കിലും മലമൂത്ര വിസർജ്ജനം ശുദ്ധീകരിച്ചാൽ ഒറ്റ സംഖ്യയിലാക്കട്ടെ."
ചാണകം കൊണ്ട് മലമൂത്ര വിസർജനാനന്തരം ശുദ്ധീകരിക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നു; കാരണം അത് ഒന്നുകിൽ നജസാണ്, അല്ലെങ്കിൽ ജിന്നുകളുടെ മൃഗങ്ങൾക്കുള്ള ഭക്ഷണമാണ്.
എല്ല് കൊണ്ട് മലമൂത്ര വിസർജന ശേഷം ശുചീകരിക്കുന്നത് വിലക്കിയിരിക്കുന്നു. കാരണം: ഒന്നുകിൽ അത് നജസിൽ പെട്ടതായിരിക്കും. അല്ലെങ്കിൽ ജിന്നുകളുടെ ഭക്ഷണമായിരിക്കും.
Attribution
Categories
Share hadeeth
Sharing options · 0 Total shares

