നിങ്ങൾ മൂത്രമൊഴിച്ചാൽ ശുദ്ധീകരിക്കുക. ഖബർ ശിക്ഷയിൽ മിക്കതും അത് കാരണത്താലാണ്.
Choose an available translation of this Hadeeth
Hadeeth text
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ മൂത്രമൊഴിച്ചാൽ ശുദ്ധീകരിക്കുക. ഖബർ ശിക്ഷയിൽ മിക്കതും അത് കാരണത്താലാണ്."
Explanation
Benefits
* മൂത്രം ഒഴിക്കുകയോ ശരീരത്തിലാവുകയോ ചെയ്താൽ ഏറ്റവും പെട്ടെന്ന് കഴുകുകയും, ശുദ്ധീകരിക്കുകയും ചെയ്യുന്നതാണ് കൂടുതൽ നല്ലത്. കാരണം നജസ് ഒപ്പം കൊണ്ടുനടക്കുന്നത് അതിലൂടെ ഒഴിവാക്കാൻ കഴിയും. എന്നാൽ നമസ്കാരത്തിൻ്റെ സന്ദർഭത്തിൽ അത് ശുദ്ധീകരിക്കുക എന്നത് നിർബന്ധമാകുന്നതാണ്.
* മൂത്രം നജസാണ്. അത് ശരീരത്തിലോ വസ്ത്രത്തിലോ ഏതെങ്കിലും പ്രതലത്തിലോ ആയാൽ അവിടം നജസാകും. ആ അവസ്ഥയിൽ നമസ്കാരം ശരിയാവുകയില്ല. കാരണം നജസുകളിൽ നിന്ന് ശുദ്ധിയാവുക എന്നത് നമസ്കാരത്തിൻ്റെ നിബന്ധനകളിൽ ഒന്നാണ്.
* മൂത്രം ഒഴിക്കുന്നത് ശുദ്ധീകരിക്കാതിരിക്കുക എന്നത് വൻപാപങ്ങളിൽ പെട്ട കാര്യമാണ്.
* ഖബറിൽ ശിക്ഷയുണ്ട് എന്ന കാര്യം ഈ ഹദീഥ് സ്ഥിരീകരിക്കുന്നു. ഖുർആനിലും സുന്നത്തിലും സ്ഥിരപ്പെട്ട, പണ്ഡിതന്മാർക്കിടയിൽ ഏകാഭിപ്രായമുള്ള വിഷയമാണത്.
* പരലോകത്തെ പ്രതിഫലം സ്ഥിരീകരിക്കുന്നു. പരലോകത്തിൻ്റെ ആദ്യത്തെ ഘട്ടമാണ് ഖബർ. മനുഷ്യരുടെ ഖബറുകൾ ഒന്നല്ലെങ്കിൽ സ്വർഗത്തിലെ പൂന്തോപ്പുകളിൽ ഒരു പൂന്തോപ്പായിരിക്കും. അല്ലെങ്കിൽ നരകത്തിൻ്റെ ഗർത്തങ്ങളിലൊന്നായിരിക്കും.
Attribution
Categories
Share hadeeth
Sharing options · 0 Total shares

